വളര്‍ത്തു നായയുടെ ആക്രമണം; ഉടമയ്‌ക്കെതിരെ കേസ്‌

0
23


കാഞ്ഞങ്ങാട്‌: കളിക്കുന്നതിനിടയില്‍ പത്തു വയസ്സുകാരനു വളര്‍ത്തു നായയുടെ കടിയേറ്റ സംഭവത്തില്‍ പൊലീസ്‌ കേസെടുത്തു. മാവുങ്കാല്‍ കാട്ടു കുളങ്കരയിലെ വി വി മനോജിന്റെ മകന്‍ അശ്വി (10)നു ആണ്‌ കഴിഞ്ഞ മാസം 25ന്‌ വളര്‍ത്തു നായയുടെ കടിയേറ്റത്‌. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കിയിരുന്നു. സംഭവത്തില്‍ നായയുടെ ഉടമ കുഞ്ഞമ്പുവിനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌.

NO COMMENTS

LEAVE A REPLY