കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും കൊല്ലം എം എല്‍ എയുമായ മുകേഷിനു ജാമ്യം നല്‍കരുതെന്ന് പൊലീസ്. ഇതു സംബന്ധിച്ച് തിങ്കളാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കും. മുകേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും ബലാത്സംഗ കേസില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നും സൂചനയുണ്ട്. കെ പി സി സിയുടെ മുന്‍ലീഗല്‍ സെല്‍ ചെയര്‍മാന്‍ ചന്ദ്രശേഖരനും ജാമ്യം നല്‍കരുതെന്നു ആവശ്യപ്പെട്ട് കോടതിയില്‍ സത്യവാങ് മൂലം നല്‍കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
