മഞ്ചേശ്വരം കുണ്ടുകൊളക്കെ കടപ്പുറത്ത്‌ വീണ്ടും മണല്‍ മോഷണം രൂക്ഷം

0
20

മഞ്ചേശ്വരം: മഞ്ചേശ്വരം കുണ്ടുകൊളക്കെ കടപ്പുറത്തു നിന്നു മണല്‍ മോഷണം വീണ്ടും ശക്തി പ്രാപിച്ചു.
കുണ്ടു കൊളക്കെ മുതല്‍ കണ്വതീര്‍ത്ഥവരെ വ്യാപകമായി കടല്‍ത്തീരത്തു നിന്നു മണലെടുപ്പു തുടരുന്നു. മണല്‍ മോഷണത്തെത്തുടര്‍ന്നു കടല്‍ത്തീരത്തു വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌.കഴിഞ്ഞ വര്‍ഷം മണല്‍ മാഫിയ കടപ്പുറത്ത്‌ അക്രമം നടത്തിയിരുന്നു. ആരാധനാലയങ്ങള്‍ക്കു നേരെയും അക്രമമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നു മന്ദഗതിയിലായിരുന്ന മണല്‍ മോഷണമാണ്‌ വീണ്ടും ശക്തിയാര്‍ജ്ജിച്ചിട്ടുള്ളത്‌.

NO COMMENTS

LEAVE A REPLY