ദുര്‍ഗ്ഗിപ്പള്ളയില്‍ തീപാറും പോരാട്ടം; നിലനിര്‍ത്താന്‍ ബി ജെ പിയും പിടിച്ചെടുക്കാന്‍ എല്‍ ഡി എഫും

0
19

മഞ്ചേശ്വരം: മീഞ്ച ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ്‌ ദുര്‍ഗ്ഗിപ്പള്ളയില്‍ ഇത്തവണ നടക്കുന്നത്‌ തീപാറും പോരാട്ടം.
ബി ജെ പിയുടെ സിറ്റിംഗ്‌ സീറ്റായ ഇവിടെ ബി ജെ പിയും എല്‍ ഡി എഫും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടത്തിലാണ്‌. യു ഡി എഫ്‌ ആകട്ടെ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുമില്ല. ഇതോടെ ബി ജെ പിക്കെതിരെ എല്‍ ഡി എഫ്‌ യു ഡി എഫ്‌ കൂട്ടുകെട്ടെന്ന ആരോപണവും ഉയര്‍ന്നുവന്നു.
കഴിഞ്ഞ മൂന്നു തവണയായി ബി ജെ പി കുത്തകയാക്കി വെച്ചിരിക്കുന്ന വാര്‍ഡാണ്‌ ദുര്‍ഗ്ഗിപ്പള്ള. കഴിഞ്ഞ തവണ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ബി ജെ പി സ്ഥാനാര്‍ത്ഥി ശൈലജ ബാലകൃഷ്‌ണന്‍ വിജയിച്ചത്‌. ശൈലജ ബാലകൃഷ്‌ണന്‌ 483 വോട്ടും എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥി ആഷക്ക്‌ 394 വോട്ടും ലഭിച്ചപ്പോള്‍ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിക്ക്‌ ലഭിച്ചത്‌ വെറും 24 വോട്ടുമാത്രമാണ്‌.
ഇത്തവണ സീറ്റ്‌ നിലനിര്‍ത്താന്‍ ബി ജെ പി പടക്കളത്തിലിറക്കിയത്‌ പൂര്‍ണ്ണിമ ഗിരീഷിനെയാണ്‌. എല്‍ ഡി എഫ്‌ ആകട്ടെ സീറ്റ്‌ പിടിച്ചെടുക്കാന്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇറക്കി പരീക്ഷിക്കുകയാണ്‌. എല്‍ ഡി എഫ്‌ സ്വതന്ത്ര സ്ഥാ നാര്‍ത്ഥിയായി രേഖയാണ്‌ മത്സര രംഗത്തുള്ളത്‌ നേര്‍ക്കു നേരെയുള്ള പോരാട്ടത്തില്‍ വിജയം ആര്‍ക്കെന്ന്‌ പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌. അതേ സമയം ബി ജെ പിയുടെയും എല്‍ ഡി എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ അടുത്ത ബന്ധുക്കളാണെന്നതും മത്സരം ശ്രദ്ധേയമാക്കുന്നു. പൂര്‍ണ്ണിമയുടെ ഭര്‍തൃ പിതാവിന്റെ സഹോദരപുത്രന്റെ ഭാര്യയാണ്‌ എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥി രേഖ. പുതിയ വോട്ടുകള്‍ അടക്കം 1223 വോട്ടര്‍ മാരാണ്‌ ഈ വാര്‍ഡില്‍ ഉള്ളത്‌. മീഞ്ച ഗ്രാമപഞ്ചായത്തില്‍ നിലവില്‍ യു ഡി എഫ്‌ ഭരണമാണ്‌. കഴിഞ്ഞ ഭരണ സമിതിയില്‍ ബി ജെ പിക്കും എല്‍ ഡി എഫിനും നാലു വീതം സീറ്റുകളാണ്‌ ലഭിച്ചത്‌. 7 സീറ്റുകളാണ്‌ യു ഡി എഫിന്‌ ലഭിച്ചത്‌.

NO COMMENTS

LEAVE A REPLY