ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന്‌ പണം കവര്‍ന്നു

0
20

കാഞ്ഞങ്ങാട്‌: പുല്ലൂര്‍ കൊടവലം മഹാവിഷ്‌ണു ക്ഷേത്ര മുറ്റത്തെ പള്ളിയറയിലെ ഭണ്ഡാരവും അരയാല്‍ തറ ഭണ്ഡാരവും മോഷ്‌ടാക്കള്‍ കുത്തി തുറന്ന്‌ പണം കവര്‍ന്നു.ഇന്നലെ വൈകിട്ട്‌ ക്ഷേത്ര ജീവനക്കാരി ദീപം തെളിക്കാന്‍ എത്തിയപ്പോഴാണ്‌ ഭണ്ഡാരം കുത്തിത്തുറന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ആയിരം രൂപയില്‍ താഴെ മാത്രമേ ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നുള്ളൂവെന്നാണ്‌ പറയുന്നത്‌. അമ്പലത്തറ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തുന്നു.

NO COMMENTS

LEAVE A REPLY