കാസര്‍കോട്: വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങ്; സ്വകാര്യ ബസുകള്‍ കാരുണ്യ യാത്ര ആരംഭിച്ചു. ഇന്നത്തെ കളക്ഷന്‍ തുക മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
കാരുണ്യയാത്രയുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബസുടമസ്ഥ സംഘം ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് ആധ്യക്ഷം വഹിച്ചു. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, സബ്കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ആര്‍.ടി.ഒ സജി പ്രസാദ്, ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. നളിനാക്ഷന്‍, കാസര്‍കോട് താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി, ജില്ലാ ജോയിന്റ് സെക്രട്ടറി ശങ്കര നായിക്, വൈസ് പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞി, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.