തൈക്കടപ്പുറത്ത്‌ ബി ജെ പി-ഡി വൈ എഫ്‌ ഐ സംഘര്‍ഷം; കല്ലേറില്‍ എസ്‌ ഐക്ക്‌ പരിക്ക്‌

0
15

കാഞ്ഞങ്ങാട്‌: തൈക്കടപ്പുറത്ത്‌ ഡി വൈ എഫ്‌ ഐ കൊടിമരം കാണാതായ സംഭവം സംഘര്‍ഷത്തിലും കല്ലേറിലും ലാത്തിവീശലിലും കലാശിച്ചു. സംഭവത്തില്‍ എസ്‌ ഐയ്‌ക്കു പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ഡി വൈ എഫ്‌ ഐ, ബി ജെ പി പ്രവര്‍ത്തകരായ 100 പേര്‍ക്കെതിരെ നീലേശ്വരം പൊലീസ്‌ കേസെടുത്തു. ഇന്നലെ വൈകുന്നേരമാണ്‌ സംഭവം. കൊടിമരം കാണാതായതില്‍ പ്രതിഷേധിച്ച്‌ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടയില്‍ അക്രമം ഉണ്ടാവുകയും ഇത്‌ ബി ജെ പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതുമാണ്‌ സംഘര്‍ഷത്തിനു ഇടയാക്കിയതെന്നു പൊലീസ്‌ പറഞ്ഞു. ഇരുപാര്‍ട്ടി പ്രവര്‍ത്തകരും നേര്‍ക്കു നേര്‍ നിന്ന്‌ പോര്‍ വിളിക്കുകയും കല്ലേറു നടത്തുകയും ചെയ്‌തതോടെയാണ്‌ ലാത്തിവീശിയതെന്നു കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY