മാലിന്യം: മുനിസിപ്പാലിറ്റിയുടെ നിലപാടിനെതിരെ പ്രതിഷേധം രൂക്ഷം

0
95

കാസര്‍കോട്‌: ആരോഗ്യ പരിപാലനം പ്രഥമ കര്‍ത്തവ്യമാക്കേണ്ട കാസര്‍കോട്‌ മുനിസിപ്പാലിറ്റി ജനറല്‍ ആശുപത്രിക്ക്‌ ചുറ്റും മാലിന്യങ്ങളും പ്ലാസ്റ്റിക്‌ അവശിഷ്‌ടങ്ങളും കൂട്ടിയിട്ട്‌ പകര്‍ച്ച വ്യാധിക്ക്‌ അവസരമൊരുക്കുന്നു. കാസര്‍കോട്‌ ജനറല്‍ ആശുപത്രി മോര്‍ച്ചറിയുടെ പിന്നിലെ നായക്‌സ്‌ റോഡ്‌ സൈഡിലും റോഡിന്‌ അപ്പറത്തുമുള്ള സ്വകാര്യ വ്യക്തിയുടെ കാടുമൂടിയ സ്ഥലത്തുമാണ്‌ പൊതുജനാരോഗ്യത്തിന്‌ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്‌ മാലിന്യങ്ങള്‍ കുന്നു കൂടുന്നത്‌.കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ മറ്റു മാരക പകര്‍ച്ച വ്യാധികള്‍ കൂടി ഉണ്ടാകാതിരിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന്‌ ആരോഗ്യ വകുപ്പും സര്‍ക്കാരും മാസങ്ങളായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്‌.
എന്നാല്‍ അതു കേട്ടഭാവം പോലും മുനിസിപ്പാലിറ്റി പ്രകടിപ്പിക്കാത്തത്‌ പ്രതിഷേധമുയര്‍ത്തുന്നു. ജനറല്‍ ആശുപത്രിക്കുള്ളിലും പ്ലാസ്റ്റിക്‌ വേസ്റ്റുകളുണ്ട്‌. രോഗികളും കൂട്ടിരിപ്പുകാരും വെള്ളവും മറ്റും എത്തിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കുപ്പികളും കവറുകളും ആശുപത്രി അധികൃതര്‍ ലേലം ചെയ്‌തിരുന്നു. എന്നാല്‍ ലേലം കൊണ്ടയാള്‍ അതു നീക്കം ചെയ്‌തിട്ടില്ല.

NO COMMENTS

LEAVE A REPLY