കൊറിയന്‍ വിസയുടെ പേരില്‍ യുവതിയുടെ 4 ലക്ഷം രൂപ തട്ടി; 2 പേര്‍ക്കെതിരെ കേസ്‌

0
17


കാഞ്ഞങ്ങാട്‌: തെക്കന്‍ കൊറിയയിലേയ്‌ക്കുള്ള വിസ വാഗ്‌ദാനം ചെയ്‌ത്‌ യുവതിയില്‍ നിന്നു നാലു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. രാജപുരം പൂടങ്കല്ലിലെ സൈമണിന്റെ ഭാര്യ കെ പി സിജിമോള്‍(37) നല്‍കിയ പരാതിയിന്മേല്‍ രാജപുരം പൊലീസ്‌ കേസെടുത്തു.
തൊടുപുഴ സ്വദേശി സുനീഷ്‌, കോയമ്പത്തൂരിലെ ദേവനേശന്‍ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. 2018 മാര്‍ച്ച്‌ 27, ഏപ്രില്‍ 27 എന്നീ തീയ്യതികളില്‍ രണ്ടു ലക്ഷം രൂപ വീതം നല്‍കിയിരുന്നതായി പരാതിയില്‍ പറഞ്ഞു. പിന്നീട്‌ വിസയോ, പണമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌.

NO COMMENTS

LEAVE A REPLY