ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, മണ്ണിടിച്ചലുണ്ടായ സ്ഥലത്ത് നിന്നും 12 കിലോമീറ്റർ അകലെയാണ് മൃതദേഹം കാണപെട്ടത്
ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്നും 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. സനി ഹനുമന്തപ്പ(55) എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.