‘ഞാന്‍ ആത്മഹത്യചെയ്യുകയാണ്, ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തയ്യാറായിക്കോളൂ’; സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് അറിയിച്ച് പൊലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചു
കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആലപ്പുഴ സ്വദേശി എ.ജി. രതീഷാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു.