പഞ്ഞമാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി
കാഞ്ഞങ്ങാട്: നാടിന്റെയും നാട്ടുകാരുടെയും ആധിവ്യാധികള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി തുടങ്ങി. മടിക്കൈയില്‍ പാര്‍വ്വതി രൂപമണിഞ്ഞ തെയ്യക്കോലവുമായി ഇറങ്ങിയത് വണ്ണാന്‍ സമുദായക്കാരാണ്.വീട്ടില്‍ നിന്നും കോലമണിഞ്ഞ് മുതിര്‍ന്ന തെയ്യക്കാരുടെ അകമ്പടിയോടെ കോട്ടറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി