കന്നഡ ചലച്ചിത്ര നടിയും അവതാരകയുമായിരുന്ന അപർണ്ണ വസ്തരെ അന്തരിച്ചു; ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
ബംഗളൂരു: ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്ത കന്നഡ ടെലിവിഷന്‍ അവതാരകയും അനൗണ്‍സറുമായ അപര്‍ണ വസ്തരെ (57) അന്തരിച്ചു. ഭര്‍ത്താവ് നാഗരാജ് വസ്തരെയാണ് സോഷ്യല്‍ മീഡിയയിലൂടെ മരണവിവരം അറിയിച്ചത്. ബംഗളൂരുവിലെ ബനശങ്കരിയിലെ വസതിയിലാണ് മരണം.