ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രകൃതിദുരന്തത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധനസഹായം; മന്ത്രി സഭാ തീരുമാനങ്ങള്‍ ഇവയാണ്
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജോയിയുടെ മരണത്തോടെ നിരാലംബയായ