കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനിടയില്‍ ഫോറസ്റ്റ് സംഘം ചാടി വീണു; സംഘം ഓടിരക്ഷപ്പെട്ടു; കള്ളത്തോക്കും പന്നിയിറച്ചിയും പിടികൂടി
കാസര്‍കോട്: തോട്ടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനിടയില്‍ ഫോറസ്റ്റ് ഫ്ളൈയിംഗ് സ്‌ക്വാഡ് എത്തിയതോടെ നായാട്ടു സംഘം ഓടിരക്ഷപ്പെട്ടു. സ്ഥലത്ത് നിന്നും പന്നിയെ വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച കള്ളത്തോക്കും കെണിവെക്കാന്‍ ഉപയോഗിക്കുന്ന കുരുക്കും പന്നിയിറച്ചിയും കണ്ടെടുത്തു.