പെരുങ്കളിയാട്ട നഗരിയില്‍ നിന്നു കാണാതായ സ്കൂട്ടര്‍ പിടികൂടി; കുടുങ്ങിയത് കേരളം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന വിരുതന്
കണ്ണൂര്‍: പയ്യന്നൂര്‍, കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിനിടയില്‍ മോഷണം പോയ സ്കൂട്ടറുമായി യുവാവ് അറസ്റ്റില്‍. പെരിങ്ങോം, കൊരങ്ങാട്, ബത്താലിഹൗസില് ബി. ഫാസിലി(26)നെയാണ് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ എസ്.ഐ പി.എ ടോമി അറസ്റ്റു ചെയ്തത്.