ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കും; കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക ആയിട്ടുണ്ട്. 1600 രൂപയുടെ അഞ്ചു ഗഡുക്കളാണ് കൊടുക്കാനുള്ളത്.