കാസര്‍കോട്: മൂത്രാശയ രോഗത്തിനു ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. പ്രതിയായ ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സമീപിച്ചതിനെ തുടര്‍ന്നാണിത്. അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരിയയില്‍ ക്ലിനിക് നടത്തുന്ന ഡോ. ജോണ്‍ എസ് ജോണ്‍ ആണ് പ്രതി. ചികിത്സ തേടിയെത്തിയ രണ്ടു മക്കളുടെ മാതാവായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നു കാണിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അമ്പത്തറ പൊലീസ് ലൈംഗിക പീഡനത്തിനാണ് കേസെടുത്തത്. ഇതോടെ ഡോക്ടര്‍ ഒളിവില്‍ പോവുകയായിരുന്നു. ഡോക്ടറെ തേടി പൊലീസ് ഇരിയയിലെ ക്ലിനിക്കിലും കാഞ്ഞങ്ങാട്ടെ താമസസ്ഥലത്തും അന്വേഷിച്ചെത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഡോ. ജോണ്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
