കാസര്‍കോട്: കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലെ ലോട്ടറി വില്‍പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി കൂക്കള്‍ വീട്ടില്‍ മോഹനന്‍(55) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്തെ പറമ്പിലെ കിണറിന്റെ കപ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദര്‍ഗ് പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്.
