കാസര്‍കോട്: കൊല്ലം സ്വദേശിയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ടെടുത്ത കാസര്‍കോട് ആനബാഗില്‍ അമേയ് സ്വദേശിക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.
കാസര്‍കോട്, ആനവാതുക്കല്‍, അമേയ് തലക്കല്‍ വളപ്പില്‍ വേലായുധന്റെ മകന്‍ വിനോദിനെതിരെയാണ് കേസ്. വിനോദ് അയാളുടെ ഫോട്ടോ വച്ചു വ്യാജരേഖകള്‍ ഉണ്ടാക്കി അതുപയോഗിച്ചു 2008 ഡിസംബര്‍ അഞ്ചിനു തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നു പാസ്‌പോര്‍ട്ട് കരസ്ഥമാക്കുകയും അതിനു ശേഷം ഇക്കാര്യം മറച്ചു വച്ച് 2012 ജൂണ്‍ എട്ടിന് അയാളുടെ യഥാര്‍ത്ഥ വിലാസത്തില്‍ ഒറിജിനല്‍ രേഖകളുപയോഗിച്ചു കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നു മറ്റൊരു പാസ്‌പോര്‍ട്ടും നേടിയെന്നാണ് പരാതി. കെ. 4440776 ആണ് കോഴിക്കോട്ടു പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നു ലഭിച്ച പാസ്‌പോര്‍ട്ടിന്റെ നമ്പറെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം, കൊല്ലക, ഷീലാഭവനത്തില്‍ ബാലന്റെ മകന്‍ സനോജ് കുമാര്‍ എന്ന വിലാസത്തിലാണ് വ്യാജരേഖ ഉപയോഗിച്ചു 2008ല്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയതെന്നു പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
