കാസര്‍കോട്: ബദിയഡുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കടയില്‍ വന്‍ തീപിടുത്തം. മുഹമ്മദ് പെര്‍ഡാലയുടെ ഉടമസ്ഥതയിലുള്ള എഫ്.എം.ബി സര്‍വ്വീസ് സെന്റര്‍ എന്ന ഷോപ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഫാന്‍, മിക്സി, ഇന്‍ഡക്ഷന്‍ കുക്കര്‍, ടി.വി എന്നിവ കത്തി നശിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ വി.എം സതീശന്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ എച്ച്. ഉമേശന്, അരുണ്‍കുമാര്‍, ജെ.ബി ജിജോ, എസ്. അഭിലാഷ്, ഡ്രൈവര്‍ അജേഷ് കെ.ആര്, ഷാബില്‍ കുമാര്‍, ഹോംഗാര്‍ഡ് ശ്രീജിത്ത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.