കാസര്‍കോട്: ബേഡകം, ബിംബുങ്കാൽ, കുണ്ടംകുഴി ഭാഗങ്ങളില്‍ വര്‍ഷങ്ങളായി സ്ത്രീകളുടെ
അടിവസ്ത്ര മോഷണം ഹോബിയാക്കി വിലസുകയായിരുന്ന വിരുതന് ഒടുവില്‍ പിടിയിലായി. തോരോത്തെ ടി രാജനെയാണ് ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. ബിംബുങ്കാലിലെ ഒരു വീടിന്റെ മുറ്റത്ത് ഉണക്കനിട്ട വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യം വീട്ടില്‍ സ്ഥാപിച്ച സിസിടിവി യില്‍ പതിഞ്ഞിരുന്നു. ഇതോടെ വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. ദൃശ്യം പരിശോധിച്ച ബേഡകം പൊലീസ് ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
