കാസര്‍കോട്: പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഇന്നാരംഭിക്കും. 22 മുതല്‍ 27 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച തന്ത്രി പ്രകാശ് കാവു മഠത്തിന്റെ കാര്‍മികത്വത്തില്‍, ഗണപതി ഹോമം നടന്നു. രക്തേശ്വരി, ബ്രഹ്‌മ രക്ഷസ്, ഗുളികന്‍, നാഗന്‍ തമ്പിലം, ശുദ്ധികലശം, പ്രസാദ വിതരണം, അന്നദാനം എന്നിവയ്ക്കു പുറമെ വൈകുന്നേരം ആനപന്തല്‍ കയറ്റല്‍, ഭണ്ഡാര ക്ഷേത്രത്തില്‍ ഭണ്ഡാരം എഴുന്നള്ളിക്കല്‍, കലശാട്ട്, കൊടിയിലവെക്കല്‍. ഓഫീസ് ഉദ്ഘാടനം ശ്രീ ഭഗവതി മഹിളാ സംഘത്തിന്റെ നൃത്ത നൃത്ത്യങ്ങള്‍, മെഗാ തിരുവാതിര. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് പ്രതിഷ്ഠ പൂജ, മറുപുത്തരി മഹോത്സവം, ദര്‍ശനം, എഴുന്നള്ളത്ത് എന്നിവയുമുണ്ടാവും.
