കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോളിടെക്നിക് ജീവനക്കാരൻ മരിച്ചു. കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് ജീവനക്കാരനും പിലിക്കോട് വയൽ സ്വദേശിയുമായ എം വിജയൻ(51) ആണ് മരിച്ചത്.
അസുഖത്തെത്തുടർന്ന് കഴിഞ്ഞ ആറുമാസത്തോളമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പിലിക്കോട് വയലിലെ പരേതനായ പൊക്കൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ജിഷ. മക്കൾ: ഭഗത് വിജയ്, സുഖദേവ് വിജയ്. സഹോദരങ്ങൾ: ശ്യാമള, മാധവൻ, പവിത്രൻ, വിനോദ്, ചന്ദ്രൻ, രാമകൃഷ്ണൻ, അനീഷ്, രാജേഷ്. രാത്രി 8 മണിയോടെ കരക്കക്കാവ് സമുദായ ശ്മശാനത്തിൽ സംസ്കാരം നടന്നു.
