വിവാഹം കഴിഞ്ഞാല്‍ മൂന്ന് നാള്‍ മലമൂത്ര വിസര്‍ജനം പാടില്ല; വിചിത്രമായ വിവാഹ ആചാരവുമായി ഒരു സമൂഹം

വിവാഹവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരവധി ആചാരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിവരുന്നത്. ആദിവാസി ഗ്രോത്ര വിഭാഗത്തിലുള്ളവരിലാണ് പലതരത്തിലുള്ള ആചാരം ഇന്നും നിലനില്‍ക്കുന്നത്. ഏറെയും പാരമ്പര്യത്തിനും ആചാരത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ളവയായിരിക്കും. അത്തരത്തില്‍ ഒരു വിചിത്രമായ ആചാരമാണ് ഇന്‍ഡോനേഷ്യയിലെ ‘ടിഡോങ്ങ്’ എന്ന ഗോത്ര വിഭാഗം ആചരിക്കുന്നത്. വിവാഹ ശേഷം നവ ദമ്പതികള്‍ മൂന്ന് ദിവസങ്ങളോളം മുറിയില്‍ അടച്ചിരിക്കണം. ശുചിമിറിയില്‍ പോകാനും അവരെ അനുവദിക്കാറില്ല.
ദാമ്പത്യ ബന്ധത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഗോത്ര സമൂഹം ഇത്തരത്തില്‍ ഒരു ആചാരം നടത്തിവരുന്നത്. ടിഡോങ് ജനതയുടെ അഭിപ്രായത്തില്‍ വിവാഹം ഒരു പവിത്രമായ ചടങ്ങാണ്. വിവാഹത്തിന് ആദ്യ മൂന്ന് ദിവസം വധൂവരന്മാര്‍ ശുചിമുറിയില്‍ പോയാല്‍ അത് അവരുടെ വിശുദ്ധിയെ തകര്‍ക്കും. അതിനാലാണ് നവദമ്പതികള്‍ ശുചിമുറി ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്. ഈ വിലക്ക് തെറ്റിക്കുന്നത് ദുശ്ശകുനമാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഈ ആചാരം നടത്തുന്നുണ്ടോ എന്നറിയാന്‍ കുടുംബാഗങ്ങള്‍ ഇവരെ നിരീക്ഷിക്കും. ശുചിമുറികളിലെ അഴുക്കുകളില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടെന്നും അത് വധൂവരന്മാരുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് ഗോത്രം വിശ്വസിക്കുന്നത്. ഈ ദിവസങ്ങളില്‍ നവദമ്പതികള്‍ ശുചിമുറി ഉപയോഗിക്കുമ്പോള്‍ നെഗറ്റീവ് എനര്‍ജി അവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് അവര്‍ ഭയപ്പെടുന്നു. ആചാരം അനുഷ്ഠിക്കാന്‍ വളരെ കുറച്ച് ഭക്ഷണം മാത്രമേ നല്‍കാറുള്ളൂ. കൂടാതെ വെള്ളം കുടിക്കുന്നതിനും നിയന്ത്രണമുണ്ട്. ഈ പാരമ്പര്യം തുടരുന്ന ദമ്പതികള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുമെന്നാണ് ഈ ഗോത്രം വിശ്വസിക്കുന്നത്. ആചാരം തെറ്റിച്ചാല്‍ ദാമ്പത്യം തകരാനോ മരണത്തിനോ പോലും സാധ്യതയുണ്ടെന്നുമാണ് അവര്‍ കരുതുന്നത്.
അതേസമയം ഈ ആചാരം ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്രയും ദിവസം മലമൂത്ര വിസര്‍ജനം നിയന്ത്രിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അപകടസാധ്യതള്‍ക്കിടയിലും ടിഡോംഗ് ഗോത്രം ഈ ആചാരം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page