ചെന്നൈ: ട്രെയിനിനടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി അനുശേഖര്‍ (31) ആണ് മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. വ്യാഴാഴ്ച രാവിലെ ചെങ്കോട്ട-ഈറോഡ് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖര്‍ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
