തിരുവന്തപുരം: അറബിക് കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന 13കാരനെ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കല്ലമ്പലത്തിനു സമീപത്തെ ഒരു അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പാല്‍ റഫീഖ് (54), വിദ്യാര്‍ത്ഥികളായ കിളിമാനൂര്‍, തട്ടത്തുമലയിലെ ഷെമീര്‍(24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്‌സിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പീഡനവിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതിന്റെ പേരിലാണ് വൈസ് പ്രിന്‍സിപ്പാളിനെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തത്. ഹോസ്റ്റലില്‍ നിന്നു വിദ്യാര്‍ത്ഥി വീട്ടിലെത്തിയപ്പോഴാണ് സംഭവം സംബന്ധിച്ച വിവരം പുറത്തുവന്നത്. കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ കല്ലമ്പലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
