കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും കേസെടുത്തു. മുന്‍ ഭാര്യ അമൃത സുരേഷ് നല്‍കിയ പരാതി പ്രകാരം കടവന്ത്ര പൊലീസാണ് കേസെടുത്തത്.
ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടുവെന്നാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ഉടമ്പടി പ്രകാരമുള്ള ഇന്‍ഷൂറന്‍സ് പ്രീമിയം തുക അടച്ചില്ലെന്നും അമൃത സുരേഷ് പരാതിയില്‍ പറഞ്ഞു.
