കാസർകോട്: തൊഴിൽ മേഖലകളിൽ മാതൃകാ പ്രവർത്തനം കാഴ്ചവച്ച കാസർകോട് ജനറൽ ആശുപതി സൂപ്രണ്ടൻറ് ഡോ ജമാൽ അഹ്മദ് എ, ലാവണ്യ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ മൈന്ദപ്പ എന്നിവരെ റോട്ടറി ക്ലബ് പ്രൊഫഷണൽ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു അനുമോദിച്ചു. റോട്ടറി ഭവനിൽ ചേർന്ന യോഗത്തിൽ റോട്ടറി അസി.ഗവർണർ റൊട്ടേറിയൻ ഹരീഷ
അവാർഡുകൾ സമ്മാനിച്ചു.
. റോട്ടറി പ്രസിഡൻറ് ഡോ.ബി. നാരായണ നായിക് അധ്യക്ഷത വഹിച്ചു. റൊട്ടേറിയൻ ഡോ.ജനാർദ്ദന നായിക് അവാർഡ് ജേതാക്കളെ പരാചയപ്പെടുത്തി. സെക്രട്ടറി ഹരിപ്രസാദ് |കെ പ്രോഗ്രാം ചെയർമാൻ ജോഷി എ സി പ്രസംഗിച്ചു.
