കാസര്‍കോട്: തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രത്തിലെ സേവാ ക്ലാര്‍ക്ക് ഹൃദയാഘാതം മൂലം മരിച്ചു. തൃക്കണ്ണാട് സ്വദേശി മാവില പത്തായപുരയില്‍ രാമചന്ദ്രന്‍(73)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. രാവിലെ ക്ഷേത്രത്തില്‍ പോകാനായി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറിയില്‍ നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ ഉദുമയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പരേതരായ പി.സി കുഞ്ഞിരാമന്‍ അടിയോടിയുടെയും എംപി കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കള്‍: രഞ്ജിത്ത്, ശ്രീജിത്ത്, രമ്യ. സഹോദരങ്ങള്‍: കസ്തൂരി(മംഗളൂരു), പ്രേമലത(കാഞ്ഞങ്ങാട്), അനിത (പനത്തടി). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് തൃക്കണ്ണാട് ശ്മശാനത്തില്‍.
