ബംഗ്‌ളൂരു: ബംഗ്‌ളൂരു, ബന്നാര്‍ക്കട്ടയില്‍ ഉണ്ടായ കാറപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മപ്പുറം, നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23), കൊല്ലത്തെ മുഹമ്മദ് ഷാഹൂബ് (25) എന്നിവരാണ് മരിച്ചത്. അര്‍ഷ് പി ബഷീര്‍ എം ബി എ വിദ്യാര്‍ത്ഥിയും നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം ബഷീറിന്റെ മകനുമാണ്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ ബംഗ്‌ളൂരുവില്‍ എത്തിയിട്ടുണ്ട്.
