പയ്യന്നൂര്‍: ഉറക്കത്തിനിടെ മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒരുമാസം പ്രായമായ കുഞ്ഞ് മരിച്ചു. മുട്ടം മാവിന്‍കീഴില്‍ ഹൗസിലെ എം.ജുനൈദിന്റെയും കെ.വി.ആദിലയുടെയും ദുവ ഇസിലെന്‍ എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ന് ആണ് സംഭവം. മാട്ടൂല്‍ സൗത്ത് ബിരിയാണി റോഡിലെ മാതാവിന്റെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. അപ്പോള്‍ അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടനെ മാട്ടൂല്‍ സി.എച്ച്.സിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പഴയങ്ങാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
