ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ 31 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിനിടയില്‍ രണ്ടു ജവാന്മാര്‍ക്കു വീരമൃത്യു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ വനമേഖലയില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടയില്‍ സൈനികര്‍ക്കു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സേന തിരിച്ചടിച്ചു. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നു സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു.
