കാസര്‍കോട്: ബദിയടുക്കയിലെ ഇലക്ട്രിക്കല്‍ കടയുടമ ഹൃദയാഘാതം മൂലം മരിച്ചു. സോണാ ഇലക്ട്രിക്കല്‍ സ്ഥാപന ഉടമയും ബ്രംബ്രാണ സ്വദേശിയുമായ കെബി അബ്ദുല്‍ ലത്തീഫാ(49)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മരണം. ഒരാഴ്ച മുമ്പ് മംഗളൂരുവിലെ ആശുപത്രിയില്‍ നടന്ന ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി ഇന്‍സുലിന്‍ കുത്തിവെപ്പ് നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ നിന്നും കുത്തിവെപ്പ് നടത്തിയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബംബ്രാണ ജുമാമസ്ജിദ് കമ്മിറ്റി ജോ.സെക്രട്ടറിയും, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്നു. വലിയൊരു സൗഹൃദ വലയത്തിനുടമയായിരുന്നു. ബംബ്രാണയിലെ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഖബറടക്കം വൈകീട്ട് ആറുമണിക്ക് ബംബ്രാണ ജുമമാസ്ജിദ് അങ്കണത്തില്‍ നടക്കും. അസ്മയാണ് ഭാര്യ. ശിബിലി, സമ്മാസ്, ഷിബില, ഷമ്മ, ഷിമാക്ക് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: കെബി ഹനീഫ, കെബി അബ്ദുല്‍ റഹ്‌മാന്‍, അവ്വമ്മ, ഖദീജ, പരേതനായ കെബി യൂസഫ്.