കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗള്‍ഫില്‍ മരണപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കൊവ്വല്‍ സ്റ്റോര്‍ സ്വദേശി എന്‍ മധുസൂദനന്‍ (44) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടര്‍ന്നു ഷാര്‍ജയില്‍ വച്ചാണ് മരണം സംഭവിച്ചത്. എന്‍എന്‍ മര്‍ച്ചന്റ് സ്ഥാപന ഉടമ നാരായണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ദീപിക(അത്താവാര്‍). മക്കള്‍: ഋഷി, പ്രതീഷ്മ. സഹോദരങ്ങള്‍: ഉഷ (എല്‍ഐസി ഏജന്റ്), രജനി, ജയശ്രീ(ഗള്‍ഫ്).