കാസര്‍കോട്: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്- പുതുവത്സര ബംബറിന്റെ രണ്ടാം സമ്മാനം കുമ്പളയില്‍. കുമ്പള ബസ് സ്റ്റാന്റിലെ മഞ്ജുനാഥ സ്വാമി ഏജന്‍സീസില്‍ വിറ്റ എക്‌സ് സി 173582 എന്ന ടിക്കറ്റിനാണ് സമ്മാനം. രാമചന്ദ്രമണിയാണിയാണ് ടിക്കറ്റ് വിറ്റത്. ഭാഗ്യവാന്‍ ആരാണെന്നു വ്യക്തമായിട്ടില്ല.
കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ സമയത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചതെന്നു രാമചന്ദ്രമണിയാണി പറഞ്ഞു.