സംവിധായകന്‍ ഷാഫിയുടെ മരണം മലയാള സിനിമയ്ക്ക് വലിയ നഷ്ടം; മന്ത്രി കെബി ഗണേഷ്‌കുമാര്‍

കാസര്‍കോട്: സംവിധായകന്‍ ഷാഫിയുടെ മരണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഷാഫിയുടെ സിനിമകള്‍ എന്നും നിലനില്‍ക്കും. കാണികള്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള മഹത്വം ആ സിനിമകള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി നല്ല സുഹൃത്തും സഹോദര തുല്യനുമായിരുന്നു. 16ന് അസുഖം മൂലം ആശുപത്രിലാണെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞു. ചെറുപ്രായത്തിലുണ്ടായ ഷാഫിയുടെ വേര്‍പാടില്‍ അഗാധമായി ദുഖിക്കുന്നു- മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page