Author – പി പി ചെറിയാൻ
ഫോർട്ട് ലോഡർഡെയ്‌ൽ(ഫ്ലോറിഡ):യുഎസ് സീക്രട്ട് സർവീസ് മേധാവിയായി ഷോൺ കറനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ചു. പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഒരു തോക്കുധാരി ട്രംപിന് നേരെ വെടിയുതിർത്തപ്പോൾ അദ്ദേഹത്തെ ചുറ്റും നിന്നു രക്ഷിച്ചത് കറനായിരുന്നു..
കഴിഞ്ഞ രണ്ടര വർഷമായി ട്രംപിന്റെ പ്രത്യേക ഏജന്റായ കറനെ തന്റെ പിതാവ് ട്രംപ് രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ ഡയറക്ടറായി നിയമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ജൂനിയർ പറഞ്ഞിരുന്നു.
“ഷോൺ ഒരു മികച്ച ദേശസ്നേഹിയാണ്, . ഈ സ്ഥാനത്ത് ഇരിക്കാൻ ഇതിലും മികച്ച ഒരു വ്യക്തി ഇല്ല!” ട്രംപ് ജൂനിയർ വെള്ളിയാഴ്ച എക്‌സിൽ ചൂണ്ടിക്കാട്ടി.
പ്രാദേശിക ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികൾ ഫലപ്രദമായി ആശയവിനിമയം നടത്തുന്നില്ലെന്നും അതാണ് പെൻസിൽവാനിയയിൽ തോക്കുധാരി മേൽക്കൂരയിൽ കയറി ട്രംപിന് നേരെ വെടിയുതിർക്കാൻ ഇടയാക്കിയതെന്നും വിമർശനമുയർന്നിരുന്നു. ഒരു കൌണ്ടർ-സ്നൈപ്പർ വെടിയുതിർത്ത് പ്രതിയെ കൊലപ്പെടുത്തുകയായിരുന്നു.
തോക്കുധാരി വെടിവച്ചതിനെത്തുടർന്നു പരിക്കേറ്റ വലതു ചെവിയിൽ ട്രംപ് തടവുകയും പെട്ടെന്ന് നിലത്തു വീഴുകയുമായിരുന്നു ,പെട്ടെന്ന് കറാനും മറ്റ് രഹസ്യ സേവന ഏജന്റുമാരും വേദിയിലേക്ക് പാഞ്ഞുകയറി ട്രമ്പിനെ സംരക്ഷിച്ചു. തുടർന്ന് ട്രംപ് സാവധാനം എഴുന്നേറ്റു നിൽക്കുകയും , മുഷ്ടി ചുരുട്ടി “പോരാടൂ! പൊരുതൂ! പൊരുതൂ!” എന്ന് പറഞ്ഞ് വേദിവിടുകയുമായിരുന്നു.