തളിപ്പറമ്പ്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന നഗരസഭയിലെ ശുചീകരണ തൊഴിലാളി മരിച്ചു. തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും ഇപ്പോള്‍ പുളിമ്പറമ്പ് സാന്‍ജോസ് സ്കൂളിന് സമീപം താമസക്കാരനുമായ ചോടോര്കണ്ടി വീട്ടില്‍ പി.വി. ബിജുവാണ്(41) മരിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ്. ഈ മാസം 11 ന് താമസിക്കുന്ന വീട്ടില്‍വെച്ച് വിഷം കഴിച്ച ബിജുവിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ശനിയാഴ്ച ഉച്ചക്ക് 12.35 നാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്ക് നഗരസഭാ ഓഫീസില്‍ പൊതുദര്‍ശനത്തിന്വെക്കും. ശേഷം സംസ്കരിക്കും. പരേതരായ ബാലന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. സഹോദരങ്ങള്‍: വിനോദ്, ഷിജു.