കാസര്‍കോട്: പുലി ഭീഷണി നിലനില്‍ക്കുന്ന കാനത്തൂരില്‍ വീണ്ടും പുലിയിറങ്ങി. കാനത്തൂര്‍, കുണ്ടൂച്ചിയിലെ ഒരു വീട്ടുമുറ്റത്തെത്തിയ പുലി കോഴിയെ കടിച്ചു കൊണ്ടു പോയി. വെള്ളിയാഴ്ചയാണ് സംഭവം.
ഇരിയണ്ണി, ഓലത്തു കയയില്‍ വെള്ളിയാഴ്ച പുലിയെ പിടികൂടാന്‍ വനം വകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ചതിനു പിന്നാലെയാണ് കാനത്തൂരിലും പുലിയിറങ്ങിയത്.
ഓരോ ദിവസവും ഓരോ പ്രദേശങ്ങളില്‍ പുലി പ്രത്യക്ഷപ്പെടുന്നത് പതിവായതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.