പമ്പ: അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാർ മറിഞ്ഞു ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു അയ്യപ്പഭക്തന്മാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ചങ്ങനാശ്ശേരി സ്വദേശി ബാബു (68)ആണ് മരിച്ചത്. അടുത്തോടിനും ചാലക്കയത്തിനുമിടക്കായിരുന്നു അപകടം. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു.