പരപ്പ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി എ.ആർ. മോഹനൻ ( പ്രസി), സുരേഷ് ചെങ്കള, സീതാറാം സീതാംഗോളി (വൈ. പ്രസി), പവിത്രൻ പരപ്പ (സെക്ര), ഹരീഷ് നുള്ളിപ്പാടി (ജോ. സെക്ര), മനോജ് ചെങ്കള (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
പരപ്പയിൽ 16, 17 തീയതികളിൽ നടന്ന ജില്ലാ സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. – പ്രതിനിധിസമ്മേളനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം മേസ്ത്രിമാർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ബാലകൃഷ്ണൻ കോഴിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു.17ന് പരപ്പയിൽ നടന്ന പൊതുസമ്മേളനം സി.ഡബ്ലിയു. എസ്.എ. സംസ്ഥാന സെക്രട്ടറി കെ.പി.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ ആർ മോഹനൻ അധ്യക്ഷത വഹിച്ചു. പവിത്രൻ പരപ്പ , ചന്ദ്രൻ കുറ്റ്യാടി, പിആർ ശശി, പി പി കുഞ്ഞിക്കണ്ണൻ , ഹരീഷ് നുള്ളിപ്പാടി പ്രസംഗിച്ചു.