കാസര്‍കോട്: ഡ്യൂട്ടിക്കു പോകുന്നതിനിടയില്‍ ചെറുവത്തൂരില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസുകാരന്റെ ബൈക്ക് മോഷണം പോയി. ആലപ്പടമ്പ് ചാലില്‍ ഹൗസിലെ ഇ.വി രതീഷിന്റെ ബൈക്കാണ് മോഷണം പോയത്. ഡിസംബര്‍ 13ന് മഞ്ചേശ്വരത്തേക്ക് ഡ്യൂട്ടി ചെയ്യാന്‍ വരികയായിരുന്നു രതീഷ്. ഇതിനിടയില്‍ ബൈക്ക് ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്തു നിര്‍ത്തിയിട്ട് ട്രെയിനിലാണ് മഞ്ചേശ്വരത്തേക്ക് തിരിച്ചത്. 14-ാം തിയതി ഡ്യൂട്ടി കഴിഞ്ഞ് തിരികെ ചെറുവത്തൂരില്‍ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിഞ്ഞത്. രതീഷിന്റെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.