ബംഗ്‌ളൂരു: മരുന്നാണെന്നു കരുതി കീടനാശിനിയെടുത്തു കുടിച്ച കര്‍ഷകന്‍ മരിച്ചു. തുംകൂര്‍, ഹോബ്‌ളിയിലെ ചോതനാര്‍ നിങ്കപ്പ (65)യാണ് മരിച്ചത്.
ചുമയ്ക്കുള്ള മരുന്നാണെന്നു കരുതിയാണ് കീടനാശിനി കുടിച്ചത്. അകത്തു ചെന്നതിനു ശേഷമാണ് വിഷമാണെന്നു വ്യക്തമായത്. ഇക്കാര്യം നിങ്കപ്പ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരുന്നും കീടനാശിനിയും ഒരേ സ്ഥലത്തു തന്നെ വച്ചതാണ് അബദ്ധത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു.