കല്‍പ്പറ്റ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 12 വയസുകാരന് ദാരുണാന്ത്യം. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരന്‍ വട്ടക്കളത്തില്‍ ബിജുവിന്റെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് ഷെഡ്ഡില്‍ കിട്ടിയിരുന്ന പ്ലാസ്റ്റിക് ഊഞ്ഞാലില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഊഞ്ഞാലില്‍ കയറി നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്ത് കയറില്‍ കുരുങ്ങിപ്പോവുകയായിരുന്നു. സംഭവം കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.