പത്തനംതിട്ട: എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അഖിലും അനുവും കഴിഞ്ഞ നവംബര്‍ 30 നു വിവാഹിതരായത്. ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അനുഗ്രഹശിസ്സുകളോടെയായിരുന്നു വിവാഹം.
നിഖില്‍ കാനഡയില്‍ ക്വാളിറ്റി ടെക്‌നീഷ്യനാണ്. അനു മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജനുവരിയില്‍ അനുവും കാനഡയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖില്‍ കഴിഞ്ഞ മാസം 25 നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും മധുവിധു ആഘോഷത്തിനായി മലേഷ്യയില്‍ പോയത്. പുലര്‍ച്ചെ മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത് നിഖിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരും ഡ്രൈവര്‍ ബിജുവുമായിരുന്നു. വിമാനത്താവളത്തില്‍നിന്ന് നവദമ്പതികളെ കൂട്ടി തിരിച്ചുവരുമ്പോഴാണ് അപകടം. ഇവരുടെ വീട്ടിലേക്ക് അപകട സ്ഥലത്ത് നിന്ന് വെറും 7 കിലോമീറ്റര്‍ മാത്രം ദൂരമുണ്ടായിരുന്നുള്ളൂ. ആന്ധ്രക്കാരായ ശബരിമല തീര്‍ത്ഥാടകരുടെ ബസുമായിട്ടാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത്. ബസിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കാര്‍. ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിവന്നത്. അനു കോന്നി ആശുപത്രിയില്‍വെച്ചും മറ്റ് മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ചുമാണ് മരിച്ചത്.