ബംഗ്‌ളൂരു: ബംഗ്‌ളൂരു, മര്‍ട്ടയില്‍ ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സുഭാഷിന്റെ ഭാര്യ നിഖിത സിംഘാനിയ, മാതാവ് നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ എന്നിവരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു ബംഗ്‌ളൂരു സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്.
അതുല്‍ സുഭാഷിന്റെ ഭാര്യ നിഖിത നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അതുലിന്റെ ആത്മഹത്യാ കേസ് രാജ്യവ്യാപകമായി വലിയ വാര്‍ത്തയാവുകയും നീതി ലഭിക്കണമെന്നു ആവശ്യപ്പെട്ട് നിരവധി ആളുകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ആത്മഹത്യയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും വിവാഹ മോചനത്തിനും വിവാഹ തര്‍ക്കങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയില്‍ ആവശ്യമായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരണമെന്നും സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ സഹ സ്ഥാപകന്‍ അനില്‍ മൂര്‍ത്തി ആവശ്യപ്പെട്ടിരുന്നു. അതുല്‍ സുഭാഷ് ഈ സംഘടനയില്‍ അംഗമായിരുന്നു.