മംഗ്‌ളൂരു: കളിക്കിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട കബഡിതാരം ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു സംസ്ഥാന കബഡി താരമായ മുട്‌ലുപ്പാടി, നടുമനയിലെ പ്രീതംഷെട്ടി (26)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മാണ്ഡ്യയില്‍ നടന്ന കബഡി ടൂര്‍ണ്ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കെയാണ് പ്രീതം ഷെട്ടിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്.
പഠനത്തില്‍ മിടുക്കനായ പ്രീതംഷെട്ടിക്ക് മികച്ച കബഡി താരമാകാനായിരുന്നു ആഗ്രഹം. അവിവാഹിതനാണ്. അമ്മയും സഹോദരനുമുണ്ട്.