പി.പി ചെറിയാന്‍
ഡാളസ്: ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ വാര്‍ത്താവിഭാഗത്തില്‍ 5 എമ്മി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ എബിസി ന്യൂസ് റിപ്പോര്‍ട്ടറും മലയാളിയുമായ ജോബിന്‍ പണിക്കരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് കമ്മിറ്റി അനുമോദിച്ചു.
ഒരൊറ്റ വര്‍ഷത്തില്‍ 5 എമ്മി അവാര്‍ഡുകള്‍ കരസ്ഥമാക്കുക എന്ന അത്യപൂര്‍വ്വ അംഗീകാരം നേടിയ ജോബി പണിക്കര്‍, മലയാളികള്‍ക്ക് സുപരിചിതനാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആരംഭ കാലം മുതല്‍ തന്നെ എല്ലാവിധ പ്രോത്സാഹനം നല്‍കുകയും സംഘടനയുടെ സുപ്രധാന ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു. ജോബി പണിക്കര്‍ സുതാര്യ മാധ്യമ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത എമ്മി അവാര്‍ഡ്, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഉത്തേജനം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ നെടുംതൂണാണെന്നു ജോബിന്‍ പണിക്കര്‍ ഒരിക്കല്‍ കൂടി തെളിയിച്ചതായി മാധ്യമ പ്രവര്‍ത്തകന്‍ പി.പി ചെറിയാന്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി ബിജിലി ജോര്‍ജ് പ്രസംഗിച്ചു.