പി പി ചെറിയാന്‍
ന്യൂജേഴ്സി: കുരുവിള കുര്യന്‍ എന്ന തങ്കച്ചന്‍(77) ന്യൂജേഴ്സിയില്‍ അന്തരിച്ചു. അമേരിക്കയിലേക്ക് ആദ്യകാലങ്ങളില്‍ കുടിയേറിയ തങ്കച്ചന്‍ സംമൂഹ്യ സാംസ്‌കാരിക രംഗത്തും, ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ന്യൂജേഴ്സി ഇമ്മാനുവേല്‍ ചര്‍ച്ച ഓഫ് ഗോഡ് അംഗമാണ്. തിരുവന്‍വണ്ടൂരിലെ തൈക്കുറുഞ്ഞിയില്‍ കുടുംബാംഗമാണ്. തൈക്കുറുഞ്ഞിയില്‍ ഇടിക്കുള കുരുവിളയുടെയും സാറാമ്മ കുരുവിളയുടെയും മകനാണ്. 1983-ല്‍ തങ്കച്ചന്‍ തന്റെ ഭാര്യ ഏലിയാമ്മ കുര്യനൊപ്പം അമേരിക്കയിലേക്ക് കുടിയേറി. വൈക്കോഫിലെ ക്രിസ്ത്യന്‍ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഒരു സഹായിയാണ് ജീവിതം ആരംഭിച്ചത്. ഡ്രൈവിംഗ് സ്‌കൂള്‍ (ബ്ലൂംഫീല്‍ഡ്, എന്‍ജെ), കോഹിനൂര്‍ ഇന്ത്യന്‍ ഗ്രോസറി(ബ്ലൂംഫീല്‍ഡ്, എന്‍ജെ) പോലുള്ള പലചരക്ക് കടകള്‍, ആള്‍സ്റ്റേറ്റ് ഹോം ഇംപ്രൂവ്മെന്റ് (ബ്ലൂംഫീല്‍ഡ്, എന്‍ജെ), റെസ്റ്റോറന്റ് തുടങ്ങിയ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങി ഒന്നിലധികം വിജയകരമായ സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ കുര്യന്റെ സംരംഭകത്വ മനോഭാവം തെളിയിച്ചിരുന്നു.
മക്കള്‍: ബിനുവി കുര്യന്‍, ഹനു കുര്യന്‍, ഐവ് ഫ്രാന്‍സിസ്. മരുമക്കള്‍: സൂസന്‍ കുര്യന്‍, ഐറിന്‍ കുര്യന്‍, ലിയോനാര്‍ഡ് ഫ്രാന്‍സിസ്. ഡിസംബര്‍ എട്ടിന് വൈകീട്ട് അഞ്ചു മുതല്‍ 9 വരെ പൊതുദര്‍ശനത്തിന് വക്കും.
ഡിസംബര്‍ 9ന് രാവിലെ ശവസംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷം 11ന് സംസ്‌കാരം ജോര്‍ജ്ജ് വാഷിംഗ്ടണില്‍ നടക്കും.